എപ്പോഴും കൗതുകങ്ങളും അപ്രതീക്ഷിത വഴിതിരിവുകളും നിറഞ്ഞതാണ് ബിഗ് ബോസ് ഹൗസ്. എട്ടാം സീസണിലും ഈ സവിശേഷതകൾ പൂർണ്ണമായി നിലനിൽക്കുന്നുണ്ട്.
എന്നാൽ ഇത്തവണ അപ്രതീക്ഷിത സംഭവവികാസങ്ങൾക്ക് അൽപ്പം ആക്കം കൂടുതലാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒരു മത്സരാർത്ഥിയുടെ സ്വയം പുറത്തുപോകൽ.
ഹൗസിൽ എത്തി തൊട്ടടുത്ത ദിവസം തന്നെയായിരുന്നു ഈ നാടകീയ നീക്കം. കഴിഞ്ഞ വാരാന്ത്യത്തിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹൗസിലേക്ക് പ്രവേശിച്ച സുവർണ്ണയാണ് ബിഗ് ബോസിനോട് ആവശ്യപ്പെട്ട് പുറത്തുപോയത്.
മാനസികമായ കാരണങ്ങളാൽ തനിക്ക് ഇവിടെ തുടരാൻ സാധിക്കില്ലെന്നും ഉടൻ തന്നെ പുറത്തേക്ക് പോകാൻ അനുവദിക്കണമെന്നും സുവർണ്ണ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് താരം ഈ ആവശ്യം ആദ്യമായി ബിഗ് ബോസിന് മുന്നിൽ വെച്ചത്.
തുടർന്ന് വിശ്രമമെടുക്കാനും കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാനും ആവശ്യപ്പെട്ട ബിഗ് ബോസ്, പിന്നീട് വിളിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഇന്നലെ ആരംഭിച്ച ആവേശകരമായ വീക്ലി ടാസ്കിൽ സുവർണ്ണ പങ്കെടുത്തിരുന്നില്ല. തുടർന്ന് ഇന്ന് ബിഗ് ബോസ് സുവർണ്ണയെ വീണ്ടും കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു.
ഇതിന് മുന്നോടിയായി ഒരു ഡോക്ടറെ കാണാനുള്ള അവസരവും സുവർണ്ണയ്ക്ക് നൽകിയിരുന്നു. എന്നാൽ വൈദ്യപരിശോധനയ്ക്ക് ശേഷവും താൻ പുറത്തുപോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് താരം അറിയിച്ചതിനെ തുടർന്ന്, ബിഗ് ബോസ് ആ തീരുമാനം അംഗീകരിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൺഫെഷൻ റൂമിൽ നിന്നും സുവർണ്ണ നേരിട്ട് ഹൗസിന് പുറത്തേക്ക് പോവുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി കണ്ണ് കെട്ടിയാണ് കൺഫെഷൻ റൂമിൽ നിന്ന് സുവർണ്ണയെ ബിഗ് ബോസ് ടീം പുറത്തേക്ക് കൊണ്ടുപോയത്.
വീക്ലി ടാസ്കിന്റെ ആവേശത്തിലായിരുന്ന മറ്റ് മത്സരാർത്ഥികളെ ലിവിംഗ് ഏരിയയിലേക്ക് വിളിപ്പിച്ചാണ് സുവർണ്ണ പുറത്തുപോയ വിവരം ബിഗ് ബോസ് ഔദ്യോഗികമായി അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് ഈ പിന്മാറ്റമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹൗസിൽ നിലവിൽ ഏറെ ആവേശകരമായ വീക്ലി ടാസ്ക് പുരോഗമിക്കുകയാണ്. ബിഗ് ബോസ് ബസറുകൾക്കിടയിൽ എറിഞ്ഞുകൊടുക്കുന്ന മിഠായികൾ ശേഖരിച്ച് സംരക്ഷിക്കുക എന്നതാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്.
ഇതൊരു വ്യക്തിഗത മത്സരമാണെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഗ്രൂപ്പുകളായാണ് മത്സരം കളിക്കുന്നത്. ഈ ടാസ്കിൽ വിജയിക്കുന്ന ആൾക്ക് ഒന്നുകിൽ നോമിനേഷനിൽ നിന്നും ഒഴിവാകാനുള്ള അവസരമോ, അല്ലെങ്കിൽ ഇതിനകം എവിക്റ്റ് ആയി പുറത്തുപോയ ഒരാളെ തിരികെ കൊണ്ടുവരാനുള്ള സവിശേഷ അധികാരമോ ലഭിക്കും.
മത്സരത്തിന്റെ ക്ലൈമാക്സിൽ എന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

