പ്രമുഖ ആർജെയും വിജെയും ടെലിവിഷൻ അവതാരകയും നടിയുമായ വർഷ രമേശ് തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെക്കുന്നു. കരിയറിലെ വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്ന വർഷ, നിലവിൽ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകയായി പ്രവർത്തിച്ചുവരികയാണ്.
മലപ്പുറത്തെ കൊച്ചു ഗ്രാമത്തിൽ നിന്നും സ്വപ്നങ്ങളുമായി കരിയർ തേടിയിറങ്ങിയ തനിക്ക് ഇവിടം വരെ എത്താൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് താരം മുൻപ് പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തിനായി ആദ്യമായി കാലുകുത്തിയ എറണാകുളത്ത് തന്നെ സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ താരം.
മലപ്പുറത്തുനിന്നും കെഎസ്ആർടിസി ബസ് മാർഗ്ഗം കൊച്ചിയിൽ എത്തിയ നാളുകളിൽ അന്ന് അന്ന് താമസിച്ചിരുന്ന ഹോസ്റ്റലുകളും വാടകവീടുകളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ദൃശ്യങ്ങളും വർഷ പുറത്തുവിട്ടു.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്. നിരവധി സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
നടി ശ്രീവിദ്യ മുല്ലച്ചേരി താമസിക്കുന്ന അതേ സമുച്ചയത്തിലാണ് വർഷയും തന്റെ സ്വപ്നഭവനം സ്വന്തമാക്കിയിരിക്കുന്നത് എന്ന് കമന്റുകളിൽ വ്യക്തമാകുന്നുണ്ട്. വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ട് വർഷ കുറിച്ച വരികൾ ഇങ്ങനെ: “എന്റെ കുടുംബത്തിൽ സ്വന്തമായി വീട് വെയ്ക്കുന്ന ആദ്യത്തെ സ്ത്രീ ഞാനാണ്, അൽപം ഷോ ഓഫ് ഒക്കെ ആവാമല്ലേ…” ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവരോടും ഒപ്പം ഈ നേട്ടം കൈവരിക്കാൻ സഹായിച്ചവരോടും താരം പ്രത്യേക നന്ദി രേഖപ്പെടുത്തി.
“നിങ്ങളെല്ലാവർക്കും എന്റെ ഹൃദയത്തിൽ പ്രത്യേകം സ്ഥാനം ഉണ്ടാകും,” എന്നും വർഷ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

