തൃശൂർ ജില്ലയിലെ പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകളായ സാന്ദ്ര (29) ആണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ 11.45 ഓടെയാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്. പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയായ ദേവികൃഷ്ണയ്ക്കൊപ്പമായിരുന്നു സാന്ദ്ര ഇവിടെ താമസിച്ചിരുന്നത്.
എന്നാൽ ദേവികൃഷ്ണ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് ബ്ലോക്ക് കോൺഫറൻസിൽ സാന്ദ്രയുടെ സാന്നിധ്യം ഉണ്ടാകാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല.
സംശയം തോന്നി അങ്കണവാടി ടീച്ചർ ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് ഉപകേന്ദ്രത്തിലെ ഡോക്ടേഴ്സ് കൺസൽറ്റിങ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്നും പൊലീസിന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
അവിവാഹിതയാണ് സാന്ദ്ര. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)

