വഴിയിൽ തളർന്നു വീഴുന്ന വാഹനങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്ന ചരിത്രപ്രധാനമായ വർക്ഷോപ്പ് ബസ് സർവീസ് അവസാനിപ്പിച്ചു. പാലാ കെഎസ്ആർടിസി ഡിപ്പോയുടെ അഭിമാനവും വഴിയോരങ്ങളിലെ നിശ്ശബ്ദ കാവലാളുമായിരുന്ന, 40 വർഷം പഴക്കമുള്ള ഡി 267 എന്ന വർക്ഷോപ്പ് വാനാണ് ഇനി നിരത്തിലുണ്ടാവില്ല.
കേന്ദ്ര സർക്കാരിന്റെ സ്ക്രാപിങ് നയത്തിന്റെ ഭാഗമായി പൊളിച്ചു നീക്കുന്നതിനായി വണ്ടി ആലുവ റീജനൽ വർക്ഷോപ്പിലേക്ക് കൊണ്ടുപോയി. പ്രിയപ്പെട്ട
എസ് 4000
1984 ലാണ് പുതിയ അതിഥിയായി ഈ ബസ് കോട്ടയം ഡിപ്പോയിൽ നിന്ന് ആദ്യമായി നിരത്തിലിറങ്ങുന്നത്. പഴയ എസ് 4000 നമ്പർ ബസ് എന്നറിയപ്പെട്ടിരുന്ന വാഹനം, കോട്ടയം – പാലാ – കട്ടപ്പന മലയോര റൂട്ടിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രിയങ്കരനായി 12 വർഷത്തോളം സർവീസ് നടത്തി.
എന്നാൽ അവിടംകൊണ്ട് ഈ വാഹനത്തിന്റെ സേവനം അവസാനിച്ചില്ല. 1996 ൽ കെഎസ്ആർടിസി ഈ ബസിന് തികച്ചും പുതിയൊരു ദൗത്യം നൽകി.
ഇതിനെ ഒരു മൊബൈൽ വർക്ഷോപ്പ് വാനായി മാറ്റുകയായിരുന്നു. ബോണറ്റ് നമ്പർ ഡി 267 എന്ന് പുനർനാമകരണം ചെയ്യപ്പെട്ട
ഈ വണ്ടി, അന്നുമുതൽ കഴിഞ്ഞ 30 വർഷമായി പാലാ ഡിപ്പോയുടെ വിശ്വസ്ത വാഹനമായി ഒപ്പമുണ്ടായിരുന്നു. പമ്പയിലെ ശബരിമല ഡ്യൂട്ടി
2000 മുതൽ തുടർച്ചയായി 17 വർഷക്കാലം മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് പമ്പയിൽ പ്രത്യേക ഡ്യൂട്ടിയും ഡി 267 എന്ന ഈ വർക്ഷോപ്പ് വാനിന് ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

