മുംബൈ: ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി. കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മുംബൈ ദിന്തോഷി സെഷൻസ് കോടതി മരവിപ്പിച്ചു.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. വിധിക്കെതിരെയുള്ള അപ്പീൽ നിലനിൽക്കെ, പിഴ തുകയുടെ 20 ശതമാനം കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
വരുന്ന ഡിസംബർ 18 നകം 1.06 കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് കർശന നിർദ്ദേശം. ഈ തുക നിശ്ചിത സമയത്തിനുള്ളിൽ അടച്ചില്ലെങ്കിൽ അപ്പീൽ തള്ളിക്കളയുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പനെതിരെ ചുമത്തിയിരുന്നത്. നീണ്ട
10 വർഷത്തെ വിചാരണ നടപടികൾക്ക് ഒടുവിലാണ് ബോറിവലി മജിസ്ട്രേറ്റ് കോടതി ഈ കേസിൽ ശിക്ഷ വിധിച്ചത്. അതേസമയം, കോടതി ശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നൽകിയ പരാതി തള്ളിയതായാണ് പുറത്തുവരുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

