ഒമാൻ തീരപ്രദേശത്ത് വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ട്. പാനമ പതാകയേന്തി സർവിസ് നടത്തിയ ‘എം.ടി ഓൺ പീസ്’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്.
ഈ ആക്രമണത്തിൽ കപ്പലിൽ ഉണ്ടായിരുന്ന പതിനൊന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ പന്ത്രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മുഴുവൻ ജീവനക്കാരെയും ഉടനടി വിദഗ്ധ ചികിത്സയ്ക്കായി ഒമാനിലേക്ക് മാറ്റിയിട്ടുണ്ട്.
കപ്പലിൽ ആകെ ഉണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണ് എന്നത് ശ്രദ്ധേയമാണ്. സാധാരണക്കാരായ ജീവനക്കാർക്കും കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
കൂടാതെ, രാജ്യാന്തര ജലപാതകൾ വഴിയുള്ള സുരക്ഷിതമായ ഗതാഗതവും വ്യാപാര പ്രവർത്തനങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

