ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുവൈറ്റില്‍ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
നിരവധി ഒഐസിസി പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പില്‍ ആവേശപൂര്‍വ്വം പങ്കെടുത്ത് രക്തദാനം നിര്‍വഹിച്ചു. പ്രവാസികള്‍ക്കിടയില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, രക്തദാനത്തിലൂടെ നിരവധി ജീവനുകള്‍ക്ക് സഹായമാകാമെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുമാണ് ഈ മാതൃകാപരമായ സംരംഭം സംഘടിപ്പിച്ചത്.
രക്തദാതാക്കള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിപുലമായ ക്രമീകരണങ്ങളും ജില്ലാ കമ്മിറ്റി ഒരുക്കിയിരുന്നു. ജബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലിപിന്‍ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈത്ത് നാഷണല്‍ ആക്ടിങ് പ്രസിഡന്റ് ബി. എസ്.
പിള്ള ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന് മാതൃകയാകുന്ന ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സംഘടനകളും പ്രവര്‍ത്തകരും കൂടുതല്‍ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകത ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ എടുത്തുപറഞ്ഞു.
ചടങ്ങില്‍ ഒഐസിസി നാഷണല്‍ വൈസ് പ്രസിഡന്റുമാരായ സിദ്ധിഖ് അപ്പകന്‍, വിപിന്‍ മങ്ങാട്, സീനിയര്‍ നേതാവ് കൃഷ്ണന് കടലുണ്ടി, ജനറല്‍ സെക്രട്ടറിമാരായ രാമകൃഷ്ണന് കള്ളാര്‍, ബിനോയ് ചന്ദ്രന്, നിബു ജേക്കബ്, രസാഖ് ചെറുതുരുത്തി, സെക്രട്ടറിമാരായ റെജി കോരിത്, ജോസഫ് മാത്യു, ഇല്യാസ് പൊതുവാച്ചേരി, സുഭാഷ് പി., വനിതാ വിങ് പ്രസിഡന്റ് ഷെറിന് ബിജു, യൂത്ത് വിങ് പ്രസിഡന്റ് ഷോബിന്‍ സണ്ണി എന്നിവര്‍ സംബന്ധിച്ചു. വിവിധ ജില്ലാ ഭാരവാഹികളായ റോയി അബ്രഹാം, ബൈജു പോള്‍, ശിവദാസന്‍ പിലാക്കാട്, സാബു പോള്‍, വിജോ തോമാസ്, അല്‍ അമീന് എന്നിവരും പരിപാടിയില്‍ സാന്നിധ്യമറിയിച്ചു.
ഒഐസിസി കണ്ണൂര്‍ ജില്ലാ ഭാരവാഹികളായ സുമേഷ് പി., സജില്‍ പി. കെ., റിയാസ് പരേത്, ബൈജു തോമസ്, രജിത്ത് കെ.
സി., ഫഹദ് കൊയ്യടാന്, അഷ്റഫ് പൊതുവാച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഇവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഒഐസിസി കണ്ണൂര്‍ ജില്ലാ വെല്‍ഫെയര്‍ സെക്രട്ടറി സുജിത്ത് കായലോട് ചടങ്ങിന് സ്വാഗതവും ജോയിന്റ് ട്രഷറര്‍ ബിനോയ് കരിമ്പില്‍ നന്ദിയും രേഖപ്പെടുത്തി. ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ഈ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഉയര്‍ന്ന സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള ഉത്തരവാദിത്വവുമാണ് വെളിപ്പെടുത്തുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതില്‍ സന്നദ്ധ രക്തദാതാക്കളുടെ പങ്ക് നിര്‍ണായകമാണെന്ന ശക്തമായ സന്ദേശവും ഈ കൂട്ടായ്മയിലൂടെ നല്‍കാനായി. ക്യാമ്പില്‍ സജീവമായി പങ്കെടുത്ത മുഴുവന്‍ രക്തദാതാക്കള്‍ക്കും, ഒഐസിസി കുവൈത്ത് ദേശീയ-ജില്ലാ ഭാരവാഹികള്‍ക്കും, പ്രവര്‍ത്തകര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ക്കും ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.
പ്രവാസി സമൂഹത്തിന്റെ സാമൂഹിക ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, നാടിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാതകര് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

