ആലപ്പുഴ ബൈപ്പാസിൽ യാത്രാമധ്യേ കാർ പൂർണ്ണമായി കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഈ അപകടമുണ്ടായത്.
കളർകോട് കപ്പക്കട ഭാഗത്തെ വർക്ക്ഷോപ്പിൽ നിന്നും കൊമ്മാടി ഭാഗത്തുള്ള മറ്റൊരു വർക്ക്ഷോപ്പിലേക്ക് മാറ്റുന്നതിനിടയിലാണ് വാഹനത്തിന് തീപിടിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിശമന സേന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

