
മലപ്പുറം – മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തിലേക്ക് ചുരുങ്ങിയ മാർക്സിസ്റ്റ് പുരോഗമനം പരാജയത്തിന്റേതാണെന്ന് അഡ്വ.യു.എ ലത്തീഫ് എം.എൽ.എ പറ്ഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മലപ്പുറത്തിന്റെ വർത്തമാനം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തെ പെൺകുട്ടികൾ തട്ടം ഇടാൻ വിസമ്മതിക്കുന്നതിന് കാരണം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര ചിന്താഗതിയുടെ പുരോഗമനമാണെന്ന സി.പി.എം നേതാവ് അനിൽ കുമാറിന്റെ നാസ്തിക പ്രസംഗം യാഥാർത്ഥ്യത്തോട് ഒട്ടും ചേർന്നതല്ല.അനിൽ കുമാറിന്റേത് നാക്ക് പിഴയല്ല. മതനിരപേക്ഷത പറയുമ്പോഴും മതനിരാസം നടപ്പാക്കാനുള്ള സി.പി.എം ആശയ പ്രചാരണത്തിന്റെ ഒളിയജണ്ടയാണ് പുറത്തു വന്നത്.കേരളത്തിന്റെ കലാലയങ്ങളിൽ പുതുതലമുറയെ സംസ്കാര ശൂന്യരാക്കുന്ന സ്വതന്ത്ര ലൈഗിംകതയും മിശ്രവിവാഹവവും പ്രോൽസാഹിപ്പിക്കുന്ന എസ്.എഫ്.ഐയുടെ സ്വതന്ത്ര ചിന്താഗതിക്ക് സി.പി.എം നൽകുന്ന ആശയ പിന്തുണ ഇതിൽ വ്യക്തമാണ്.ഏതാനും എസ്.എഫ് ഐ ക്കാരുടെ തലയിലെ തട്ടം അഴിച്ച് വെച്ചും മലപ്പുറത്ത് ഫ്ളാഷ് മോബ് വെച്ചും മലപ്പുറത്തെ പെൺകുട്ടികളെ അളക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുസാസിക്കും വിധമാണ് മലപ്പുറത്തെയും ജീവിതം. തട്ടമിട്ടവർ അപരിഷ്കൃതരും തട്ടമിടാൻ വിസമ്മതിക്കുന്നവർ പരിഷ്കൃതരുമാണെന്ന ചിന്താഗതി തെറ്റാണ്. മലപ്പുറത്തെ തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ടെന്നും അതാണ് മലപ്പുറത്തിന്റെ യഥാർത്ഥ വർത്തമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. വിവിധ മത സംഘടനകളെ പ്രതിനിധീകരിച്ച് ളിയാഹുദ്ദീൻ ഫൈസി, ഹബീബ് നീരോൽപ്പാലം, സൈഫുദ്ദീൻ സ്വലാഹി പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജില്ലാ ട്രഷറർ ബാവ വിസപ്പടി, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ഹാരിസ് ആമിയൻ, എൻ.പി. മുഹമ്മദ്, മുസ് ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറർ കെ.പി സവാദ് മാസ്റ്റർ, മുസ് ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.കെ ബാവ, മന്നിയിൽ അബൂബക്കർ, ഈസ്റ്റൺ സലിം, എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫാരിസ് പൂക്കോട്ടൂർ , ജില്ലാ സെക്രട്ടറി നവാഫ് കള്ളിയത്ത്, മണ്ഡലം ഭാരവാഹികളായ ഹുസൈൻ ഉള്ളാട്ട്, സമീർ കപ്പൂർ, വി. സൈഫുള്ള, എസ്. അദിനാൻ, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീകത്ത്, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചൻ, പ്രവർത്തക സമിതി അംഗങ്ങളായ സുബൈർ മൂഴിക്കൽ, മുജീബ് ടി.സബാഹ് പരുവമണ്ണ, നവാഷിദ് ഇരുമ്പുഴി, എൻ.എം.ഉബൈദ്, ഉമ്മർ കുട്ടി പള്ളിമുക്ക്, അബ്ബാസ് വടക്കൻ, സദാദ് കാമ്പ്ര, അഡ്വ അഫീഫ് പറവത്ത്, ഇബ്രാഹിം കുട്ടി, ഷഫീഖലി പൂക്കളത്തൂർ, ഫെബിൻ കളപ്പാടൻ, റസാഖ് വാളൻ, എം.ടി മുഹമ്മദലി, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അഖിൽ കുമാർ, ജനറൽ സെക്രട്ടറി അഡ്വ. ജസീൽ പറമ്പൻ പ്രസംഗിച്ചു.