മാന്നാർ: ചെന്നിത്തല തൈത്തറപ്പടി – ഈഴക്കടവ് ബണ്ട് റോഡിന്റെ ഒരു ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു. 2018- 2021 കാലയളവിലാണ് ഈ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
എം എൽ എ സജി ചെറിയാന്റെ ശ്രമഫലമായി ഹാർബർ എൻജിനീയറിങ് ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഇതിനിടെ അടിയിൽ നിന്നും മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് ലാൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച സംരക്ഷണഭിത്തി ഞായറാഴ്ച വൈകിട്ടോടെ തകർന്ന് ആറ്റിലേക്ക് പതിക്കുകയായിരുന്നു.
ഭിത്തിക്ക് മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയും ഇതോടൊപ്പം തകർന്നുവീണു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലുള്ള ഈഴക്കടവ് ബണ്ട് റോഡ് ഇതോടെ പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായി.
സമീപ പ്രദേശങ്ങളിലെ വീടുകൾക്കും നാട്ടുകാരുടെ ജീവനും സംഭവം കനത്ത ഭീഷണിയായിരിക്കുകയാണ്. അത്യാഹിതം ഒഴിവാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപകടസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ സഞ്ജീവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ്, ഷിബു കിളിയമ്മൻതറ, സേവ്യർ എന്നിവർ സന്ദർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

