കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനായി വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് നടപടി. വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ സമഗ്രമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ തോമസ് പി കെ, തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ രവീന്ദ്രന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം എച്ച്ഒഡി ഡോക്ടര്‍ ഷാരിജ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയം അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

