പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കത്തുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആയ രാജ്ബീർ സിംഗ് ഗുമാൻ എതിരായ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സർക്കാർ നയങ്ങളിൽ സ്വാധീനം ചെലുത്തൽ, ടെൻഡർ നടപടികൾ, ആയുധ ലൈസൻസ് അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഈ വിഷയത്തിൽ സിബിഐ അടിയന്തരമായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ചീഫ് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് രോഹിത് കപൂർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജഡ്ജിമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, അന്വേഷണ നടപടികളുമായി പഞ്ചാബ് സർക്കാരും സംസ്ഥാന പൊലീസും പൂർണ്ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിലൂടെ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

