അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് സന്ദർശനം നടത്തി.
മാനേജ്മെന്റുകളുടെ അധ്യാപക നിയമനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങളിൽ കെഎസ്ഇബി കഴിഞ്ഞദിവസം തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി ചർച്ചകൾ നടത്തിയത്.
ഭിന്നശേഷി നിയമനങ്ങൾക്ക് പിന്നാലെ മാനേജ്മെന്റുകളുടെ മറ്റ് അധ്യാപക നിയമനങ്ങളും ജില്ലാ സമിതിയുടെ കീഴിൽ കൊണ്ടുവരണമെന്ന നിർദേശമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറലിന് നൽകിയിരുന്നത്. ഈ നീക്കത്തിനെതിരെ അതിശക്തമായ ഭാഷയിലാണ് കെസിബിസി രംഗത്തുവന്നത്.
സഭയുടെ ഭാഗത്തുനിന്നും കടുത്ത അതൃപ്തി പ്രകടമായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ നിർണായക ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

