ആറു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിലൂടെ വൈദ്യശാസ്ത്രരംഗത്ത് വിസ്മയമായി മാറിയിരിക്കുകയാണ് ഡോ.
സൂരി ശ്രീമതി എന്ന തൊണ്ണൂറ്റിരണ്ടുകാരി. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ഈ ലോകത്തേക്ക് വഴിയൊരുക്കിയ ഇവരുടെ ജീവിതം ‘തലമുറകളുടെ അമ്മ’ എന്ന വിശേഷണത്തിന് തികച്ചും അർഹമാണ്.
ഹൈദരാബാദിലെ നാല് ആശുപത്രികളിലും സ്വന്തം ക്ലിനിക്കിലുമായി ഇന്നും സജീവമായി സേവനം അനുഷ്ഠിക്കുകയാണ് ഈ വയോധിക. കുടുംബജീവിതം മാറ്റിവെച്ച് പൂർണ്ണമായും തൊഴിലിനോട് നീതി പുലർത്താൻ തീരുമാനിച്ച വ്യക്തിയാണ് ഡോ.
ശ്രീമതി. സഹോദരങ്ങളുടെ വേദന കണ്ടുള്ള വളർച്ചയാണ് ഇവരെ വൈദ്യശാസ്ത്രത്തിലേക്ക് നയിച്ചത്.
കടുത്ത സാമ്പത്തിക പരാധീതകളെയും പ്രതികൂല സാമൂഹിക സാഹചര്യങ്ങളെയും അതിജീവിച്ചാണ് ഇവർ ഡോക്ടർ പഠനം പൂർത്തിയാക്കിയത്. അതിനായി ആകാശവാണിക്കുവേണ്ടി റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചാണ് ഇവർ പണം കണ്ടെത്തിയത്.
തൻ്റെ കരിയറിൽ ഏറെ നിർണായകമായത് ഭയം നിറഞ്ഞ ഒരു സിസേറിയൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ അനുഭവമാണെന്ന് അവർ ഓർക്കുന്നു. താൻ പ്രസവമെടുത്ത കുട്ടികളുടെ മൂന്നാം തലമുറയെപ്പോലും ഇന്ന് ചികിത്സിക്കാൻ സാധിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി ഇവർ കാണുന്നു.
യോഗയിലൂടെ ശാരീരിക ഊർജം നിലനിർത്തുന്ന ഡോ. സൂരി ശ്രീമതി, രോഗികളെ പരിചരിക്കുന്നത് തന്റെ നിയോഗമായാണ് കരുതുന്നത്.
വിശ്രമമില്ലാതെയാണ് ഇന്നും അവർ കർമ്മരംഗത്ത് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

