അവയവമാറ്റ ചികിത്സാ രംഗത്ത് നിർണായകമായ ചുവടുവെപ്പിന് കളമൊരുങ്ങുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ 30 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ തീരുമാനമായി.
ഇതിന്റെ ഭാഗമായുള്ള ഔദ്യോഗിക വർക്ക് ഓർഡർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാക്സൺ ലിമിറ്റഡിന് കൈമാറി. ദിവസങ്ങൾക്കകം തന്നെ നിർമാണ ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ചേവായൂരിൽ ലഭ്യമാക്കിയ 20 ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ബൃഹത് പദ്ധതി യാഥാർഥ്യമാകുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കും, വിശിഷ്യാ മലബാർ മേഖലയ്ക്കും വലിയൊരു മുതൽക്കൂട്ടാകും ഈ സ്ഥാപനം.
കെട്ടിട നിർമാണം പൂർത്തിയാകുന്നതിന് മുന്നോടയായി, കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി ആരംഭിക്കും.
2022-ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഈ ആശയം പ്രഖ്യാപിക്കപ്പെട്ടത്. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവാത്ത സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ അവയവമാറ്റ ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ പുതിയ സ്ഥാപനം വരുന്നത്.
സ്വകാര്യ മേഖലയിലെ ചെലവിന്റെ വെറും 25 മുതൽ 35 ശതമാനം വരെ തുകയ്ക്ക് ഇവിടെ ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുമെന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. പ്രധാന അവയവങ്ങൾക്ക് പുറമെ ടിഷ്യൂകളും സെല്ലുകളും മാറ്റിവയ്ക്കൽ, വിപുലമായ ഗവേഷണങ്ങൾ, ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം എന്നിവയും ഇവിടെ ഉറപ്പാക്കും.
നിർമാണം രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡിനാണ് (HITES) പദ്ധതിയുടെ പ്രോജക്ട് മാനേജ്മന്റ് ചുമതല നൽകിയിട്ടുള്ളത്. ഡൽഹിയിലെ വാസ്തുനിധി അസോസിയേറ്റ്സാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
ഡൽഹി ആസ്ഥാനമായുള്ള ജാക്സൺ ലിമിറ്റഡാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട
എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുന്നതോടെ നിലവിലെ ചികിത്സാച്ചെലവ് മൂന്നിലൊന്നായി കുറയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ഈ സ്ഥാപനത്തെ ഒരു ഉന്നത നിലവാരത്തിലുള്ള റിസർച് ഇൻസ്റ്റിറ്റ്യൂട്ടായി വളർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി.
സതീശൻ, മന്ത്രി കെ. മുരളീധരൻ എന്നിവരുടെ കൃത്യസമയത്തുള്ള ഇടപെടലുകളാണ് പദ്ധതിക്ക് അതിവേഗ അനുമതി ലഭ്യമാക്കിയത്.
കൂടാതെ, പദ്ധതിയുടെ തുടക്കം മുതൽ എം.കെ. രാഘവൻ എംപി നടത്തിയ നിരന്തരമായ പരിശ്രമങ്ങളും നിർണായകമായി.
പദ്ധതിയുടെ പുരോഗതിക്കായി നിരന്തരമായ മേൽനോട്ടവും വേഗത്തിലുള്ള ഇടപെടലുകളും തുടരുമെന്ന് എംഎൽഎ കെ. ജയന്ത് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

