സ്മാർട്ട്ഫോൺ ഉപയോഗം പലപ്പോഴും ബുദ്ധിമുട്ടേറിയ ഒന്നായി മാറാറുണ്ട്. പ്രത്യേകിച്ചും വിവിധ ആവശ്യങ്ങൾക്കായി തുടർച്ചയായി ആപ്പുകൾ മാറ്റിക്കൊണ്ടിരിക്കേണ്ടി വരുമ്പോൾ.
എന്നാൽ ജിമെയിൽ, കലണ്ടർ, ഡ്രൈവ് തുടങ്ങിയ വിവിധ ആപ്പുകളുമായി ജെമിനി ബന്ധിപ്പിച്ചതോടെ കാര്യങ്ങൾ ഏറെ ലളിതമായി. ഇനി മുതൽ ആപ്പുകൾക്കിടയിൽ മാറിമാറി പ്രവർത്തിക്കേണ്ട
ആവശ്യം വരുന്നില്ല. ജെമിനിയുടെ അടിസ്ഥാന ചാറ്റ് ഫംഗ്ഷനുകൾ ഉപയോഗപ്രദമാണെങ്കിലും, മറ്റ് ആപ്പുകളുമായി സംവദിക്കുകയും ചുരുങ്ങിയ മാനുവൽ ഇടപെടലുകളിലൂടെ ജോലികൾ പൂർത്തിയാക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ യഥാർത്ഥ ശേഷി പുറത്തുവരുന്നത്.
ജിമെയിലും ജെമിനിയും തമ്മിലുള്ള സംയോജനം ഇമെയിൽ അയക്കലും സംഗ്രഹിക്കലും വളരെ എളുപ്പമാക്കി മാറ്റുന്നു. ഒരു നീണ്ട
ഇമെയിൽ ത്രെഡ് നിമിഷങ്ങൾക്കുള്ളിൽ സംഗ്രഹിക്കാൻ ജെമിനിക്ക് സാധിക്കും. കൂടാതെ കാര്യങ്ങൾ പരതി നോക്കാതെ തന്നെ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും ഇതിലൂടെ കഴിയും.
നീണ്ട ഇമെയിൽ ചെയിനുകളുള്ള ബിസിനസുകൾ നടത്തുമ്പോൾ മുൻപത്തെ ഇമെയിലുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ഓർമ്മിക്കാൻ കഴിഞ്ഞെന്ന് വരില്ല.
മുൻകാലങ്ങളിൽ ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ മുഴുവൻ ഇമെയിൽ ത്രെഡും സ്കാൻ ചെയ്ത് 20 മുതൽ 25 മിനിറ്റ് വരെ പാഴാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആ ജോലി ജെമിനിയെ ഏൽപ്പിക്കുകയാണ് പതിവ്.
ഇമെയിലുകൾക്ക് മറുപടി നൽകുന്ന കാര്യത്തിലും ഇത് ഏറെ സഹായകരമാണ്. ഒന്നിച്ച് നിരവധി ഇമെയിലുകൾക്ക് മറുപടി നൽകേണ്ടി വരുമ്പോൾ, ജെമിനി മറുപടികളും പുതിയ ഇമെയിലുകളും തയ്യാറാക്കി തരുന്നു.
പ്രത്യേകത എന്തെന്നാൽ, നമ്മുടെ എഴുത്തിന്റെ അതേ ശൈലിയും മുൻപ് സൂചിപ്പിച്ച ത്രെഡിലെ പശ്ചാത്തലവും മനസ്സിലാക്കിയാണ് ജെമിനി ഇത് ചെയ്യുന്നത്. വെബ് പേജിന്റെ മുകളിൽ വലതുവശത്തുള്ള ‘Ask Gemini’ ലോഗോയിലോ ആപ്പിലെ സെർച്ച് ബാറിലെ ജെമിനി ലോഗോയിലോ ടാപ്പ് ചെയ്ത് ഇത് പ്രവർത്തനക്ഷമമാക്കാം.
ഗൂഗിൾ കീപ്പ് ഉൾപ്പെടെയുള്ള നോട്ട് ടേക്കിംഗ് ആപ്പുകളുമായി ജെമിനി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പല ജോലികൾക്കുമായി ബ്ലോഗുകൾ, ഗൂഗിൾ മാപ്സ്, യൂട്യൂബ് എന്നിവയിൽ വ്യാപകമായി തിരച്ചിൽ നടത്താറുണ്ട്.
ജെമിനിക്ക് മുൻപ് റിമൈൻഡറുകളും ടാസ്കുകളും ലിസ്റ്റുകളും തയ്യാറാക്കാൻ മൂന്ന് ആപ്പുകൾ വരെ മാറിമാറി ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ജെമിനി കീപ്പുമായി പ്രവർത്തിക്കുന്നതിനാൽ ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നില്ല.
ഉദാഹരണത്തിന്, യൂട്യൂബിൽ ഒരു റെസ്റ്റോറന്റ് വ്ലോഗ് കാണുമ്പോൾ, “വെക്കേഷൻ റെസ്റ്റോറന്റ് ലിസ്റ്റ്” എന്ന പേരിൽ ലിസ്റ്റ് ഉണ്ടാക്കാനും റെസ്റ്റോറന്റുകളുടെ പേരുകൾ ചേർക്കാനും ജെമിനിയോട് ആവശ്യപ്പെടാം. ശേഖരിച്ച വിവരങ്ങൾ ക്രമീകരിക്കുന്നതിനായി ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, ഡ്രൈവ് എന്നിവയുമായും ജെമിനി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്നു.
ഡോക്യുമെന്റുകൾ മുഴുവനായി ഡ്രാഫ്റ്റ് ചെയ്യാൻ മാത്രമല്ല, ഇമെയിലുകൾ പോലെ അവ സംഗ്രഹിക്കാനും ഇത് ഉപയോഗിക്കാം. ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരിക്കുന്ന പിഡിഎഫുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ഡോക്യുമെന്റുകളിലും ഇത് ബാധകമാണ്.
കൂടാതെ സാംസങ് നോട്ട്സ്, ടെക്നോ നോട്ട്സ്, വിവോ നോട്ട്സ്, വിസ്പർ എഐ, ഷവോമി നോട്ട്സ്, വൺപ്ലസ് നോട്ട്സ്, ഹോണർ നോട്ട്സ്, ഒപ്പോ നോട്ട്സ്, ലെനവോ നോട്ട്സ് തുടങ്ങിയ ഒഇഎം ആപ്പുകളുമായും ജെമിനി ബന്ധിപ്പിക്കാൻ സാധിക്കും. ജെമിനിയുടെ ക്രമീകരണങ്ങൾ തുറന്ന് കണക്റ്റഡ് ആപ്സ് സെക്ഷനിൽ അനുയോജ്യമായ ആപ്പ് ടോഗിൾ ചെയ്താൽ ഈ സേവനം ലഭ്യമാകും.
ഗൂഗിൾ ഉൽപ്പന്നങ്ങൾക്ക് പുറമെ ഒട്ടർ ഡോട്ട് എഐ, വാട്സാപ്പ്, കലണ്ടർ ആപ്പുകൾ, സ്പോട്ടിഫൈ, സീറ്റ്ഗീക്ക് തുടങ്ങിയ നിരവധി തേർഡ് പാർട്ടി ആപ്പുകളുമായും ജെമിനി പ്രവർത്തിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

