മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിനിടയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ദേശീയ തലസ്ഥാനത്ത് നാളെ പൗരമുന്നേറ്റ മാർച്ച് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇന്ത്യ ഗേറ്റിൽ നിന്ന് ആരംഭിച്ച് ജന്തർമന്തറിൽ സമാപിക്കുന്ന രീതിയിലാണ് പ്രതിഷേധ മാർച്ച് ക്രമീകരിച്ചിരിക്കുന്നത്.
ഡൽഹി പോലീസിന്റെ ഭാഗത്തുനിന്നും വനിതാ പ്രവർത്തകർക്കും വനിതാ മാധ്യമപ്രവർത്തകർക്കും നേരെ അതിക്രമങ്ങൾ ഉണ്ടായെന്ന് ആരോപിച്ചാണ് ഈ മാർച്ച് സംഘടിപ്പിക്കുന്നത്. കൂടാതെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുക എന്നതും ഈ മാർച്ചിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഐസയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ പരിപാടി നടക്കുന്നത്. തങ്ങളെ പോലീസ് കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ച് നേഹ ബോറ ഇതിനോടകം തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
തന്റെ കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകൾ ദൃശ്യങ്ങളിലൂടെ അവർ പുറത്തുകാണിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

