കാസർകോട് ജില്ലാ ആശുപത്രിയിൽ എൻ.എച്ച്.എമ്മിന്റെ കീഴിൽ ഡെന്റൽ സർജനായി സേവനമനുഷ്ഠിച്ചിരുന്ന താത്കാലിക ഡോക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. കാഞ്ഞങ്ങാട്ട് നടന്ന ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി.
ഡോ. സിദാർത്ഥ് രവീന്ദ്രനെയാണ് സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ പുറത്താക്കിയത്.
മന്ത്രി ഒ ജെ ജനീഷ് പങ്കെടുത്ത ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ മന്ത്രി എത്തിയ വേളയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഈ പ്രതിഷേധ പരിപാടിയിൽ ഡോക്ടർ പങ്കെടുത്തത് ഔദ്യോഗിക ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിലയിരുത്തപ്പെട്ടു. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ അദ്ദേഹം ലംഘിച്ചതായി പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

