മുംബൈയിലെ ശിവാജി പാർക്കിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് പിന്നാലെ മുംബൈ പൊലീസ് കേസെടുത്തു. സംഘാടകർ ഉൾപ്പെടെ ഏകദേശം അഞ്ഞൂറോളം പേർക്കെതിരെയാണ് ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിയമവിരുദ്ധമായി ഒത്തുകൂടൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 189-ാം വകുപ്പ്, പൊലീസ് ഉത്തരവുകൾ ലംഹിച്ചതിന് 223-ാം വകുപ്പ് തുടങ്ങിയ പ്രമുഖ നിയമവ്യവസ്ഥകൾ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടയിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി, അഭിജിത്ത് ദീപ്കെയ്ക്ക് എതിരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

