പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടി ക്രൈം ത്രില്ലർ ചിത്രം ‘ആരം’ പ്രദർശനം തുടരുന്നു. റിലീസിന്റെ ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചിരുന്നെങ്കിലും, കുടുംബപ്രേക്ഷകർ വൻതോതിൽ തിയേറ്ററുകളിലേക്ക് എത്തിയതോടെ ചിത്രത്തിന് മികച്ച മൗഖിക പ്രചാരണം (വേഡ് ഓഫ് മൗത്ത്) ലഭിക്കുകയായിരുന്നു.
നിലവിൽ രണ്ടാം വാരത്തിലും അനുകൂലമായ അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ ചിത്രം വിജയകരമായി മുന്നേറുകയാണ്. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ആരം’.
ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണവും, തുടർന്ന് കഥാഗതിയിലുണ്ടാവുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് സിനിമയുടെ മുഖ്യ പ്രമേയം. കുടുംബപ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന ശക്തമായ പിന്തുണയാണ് രണ്ടാം വാരത്തിലും തിയേറ്ററുകളിലെ പ്രേക്ഷക സാന്നിധ്യം ഉറപ്പാക്കുന്നത്.
ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായുള്ള സൈജു കുറുപ്പിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കൂടാതെ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളും നിരൂപക പ്രശംസ നേടുന്നുണ്ട്.
വിഷ്ണു രാമചന്ദ്രൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും വി.
സാജൻ എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണൻ ആണ്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ.
ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പങ്കാളി സോണി ലിവ് ആണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് ജാങ്കോ സ്പേസും, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്ഫോർത്തുമാണ് നിർവഹിച്ചിരിക്കുന്നത്. പി.ആർ.ഒ: ഐശ്വര്യ രാജ്.
‘ആരം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

