തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ എൽഡിഎഫ് നേതാക്കൾക്കെതിരെ കർശന നടപടി. വി ജോയ് എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരായ എസ് എച്ച് ഒ സതീഷ് കുമാർ, എസ് ഐ ഗോകുൽ എന്നിവരെ ലക്ഷ്യമാക്കി നടത്തിയ പ്രസംഗത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബോധപൂർവം കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും പോലീസ് ഉദ്യോഗസ്ഥരെ വധിക്കണമെന്ന ഉദ്ദേശത്തോടെയുമാണ് ഇരുവരും വിദ്വേഷപരവും പ്രകോപനപരവുമായ പ്രസംഗങ്ങൾ നടത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഈ പ്രസംഗത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ അക്രമാസക്തരായി മാറുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ, ഇവർ പൊലീസിനെ ആക്രമിച്ചതായും എഫ്ഐആറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

