തൃശ്ശൂർ: സാമൂഹികമാധ്യമങ്ങൾ വഴി പാർട്ടി നേതൃത്വത്തിന്റെ നടപടികളെ വിമർശിച്ച ബിജെപി പ്രവർത്തകന് നേരെ കയ്യേറ്റം ഉണ്ടായതായി പരാതി. എകെപി ജംഗ്ഷൻ സ്വദേശിയായ ബൈജു കൃഷ്ണദാസിനാണ് (49) മർദനമേറ്റത്.
സംഭവത്തെ തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരിങ്ങാലക്കുട
എക്സൈസ് ഓഫീസിന് തൊട്ടുമുന്നിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് ആക്രമണം അരങ്ങേറിയത്. ഹോട്ടലിലെത്തിയ ചില പാർട്ടി നേതാക്കൾ തന്നെ മർദിക്കുകയും, അവിടെയുണ്ടായിരുന്ന കുപ്പിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു എന്നാണ് ബൈജു കൃഷ്ണദാസിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്.
ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ബൈജു ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

