കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങൾ പൂർണ്ണമായി തള്ളിക്കളയാൻ സാധിക്കില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ വ്യക്തമാക്കി. പാർട്ടിയിലെ വളരെ മുതിർന്ന നേതാവാണ് അടൂർ പ്രകാശ് എന്നും, അദ്ദേഹത്തിന്റേതായ നിലപാടുകളും തീരുമാനങ്ങളും പ്രകടിപ്പിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും തിരുവനന്തപുരത്ത് അവർ ചൂണ്ടിക്കാട്ടി.
തന്റെ രാഷ്ട്രീയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുള്ളതെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു. അതിനിടെ, പാർട്ടി തലത്തിൽ അടിയന്തര ചർച്ചകൾ വേണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
കെപിസിസി എക്സിക്യൂട്ടീവ് യോഗം എത്രയും പെട്ടെന്ന് വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്ന് മഹിളാ കോൺഗ്രസ് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. വിഷയങ്ങൾ മാധ്യമങ്ങളിലൂടെയല്ല ചർച്ച ചെയ്യേണ്ടത് എന്ന അടൂർ പ്രകാശിന്റെ നിലപാടിനെയും ജെബി മേത്തർ ശരിവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

