പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വിപുലമായി ആഘോഷിച്ചു.
ഇടത്തറ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉഷ ഉദ്ഘാടനം ചെയ്തു.
തങ്കച്ചൻ കല്ലുറുമ്പിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതിയംഗം ഫ്രെഡി ഉമ്മൻ, മണ്ഡലം പ്രസിഡന്റ് കെ.ഇ.
തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ആനി ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടാതെ, പഞ്ചായത്തംഗങ്ങളായ പി.കെ.
വത്സമ്മ, മഞ്ജു ജയരാജ്, ഏലിയാമ്മ മാത്യു, കെ.വി. ഗോപാലകൃഷ്ണൻ നായർ, കൊച്ചുമോൻ മുള്ളൻപാറ, മോനച്ചൻ ഓതറേത്ത്, ജോർജ് വർഗീസ്, ജോയി വരത്രപള്ളത്ത്, മോനച്ചൻ കണ്ണൻപാറ, കെ.
തങ്കപ്പൻ, ജയിംസ് തൂക്കനാൽ, പൊന്നച്ചൻ തോപ്പിൽ, ഉഷ തമ്പി, കോശി വർഗീസ്, ഉത്തമൻ, ആശ സാബു തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

