മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് ആരംഭിക്കുകയാണ്.
ഇതിന് പുറമെ വിവിധ സംഘടനകളും ഇന്ന് ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇന്ന് ഡൽഹിയിലെ ജന്തർ മന്തർ ലക്ഷ്യമാക്കി മാർച്ച് സംഘടിപ്പിക്കും.
സിജെപിയുടെ നേതൃത്വത്തിലുള്ള സമരം മുംബൈയിലാണ് നടക്കുന്നത്. എന്നാൽ ജന്തർ മന്തറിലെ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
വൻതോതിൽ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്. സമരങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.
സമരത്തിന്റെ ഭാഗമായി മൂന്ന് മുതൽ നാല് ആയിരത്തോളം ആളുകൾ ജന്തർ മന്തറിൽ എത്തിച്ചേരുമെന്നാണ് വിവരം. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതവും വഴികളും തടഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

