യുഎസിലെ മൊബൈൽ നെറ്റ്വർക്ക് സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രമുഖ ടെലികോം കമ്പനികൾ ഒന്നിക്കുന്നു. ടി-മൊബൈൽ (T-Mobile), എടി ആൻഡ് ടി (AT&T), വെരിസോൺ (Verizon) എന്നീ മുൻനിര കമ്പനികളാണ് പരമ്പരാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൈകോർക്കുന്നത്.
നെറ്റ്വർക്ക് ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സാറ്റലൈറ്റ് കവറേജ് വ്യാപിപ്പിക്കാനുമാണ് മെയ് മാസത്തിൽ ഈ കമ്പനികൾ സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നത്. ഇതിന്റെ തുടർച്ചയായാണ് യുഎസിലുടനീളമുള്ള നെറ്റ്വർക്ക് സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയമാക്കുന്നതിനുള്ള നടപടികളിലേക്ക് കമ്പനികൾ കടന്നിരിക്കുന്നത്.
നഗരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലയിടങ്ങളിൽ നെറ്റ്വർക്ക് ലഭ്യമല്ലാതിരിക്കുകയോ പൂർണ്ണമായും റേഞ്ച് ഇല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ സാധാരണമാണ്. നെറ്റ്വർക്ക് കവറേജ് മൊത്തത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം പ്രതിസന്ധികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് പുതിയ സംയുക്ത പദ്ധതിയിലൂടെ കമ്പനികൾ ശ്രമിക്കുന്നത്. “മുമ്പ് സേവനങ്ങൾ എത്തിച്ചേരാത്ത പ്രദേശങ്ങളിലേക്ക്” സാന്നിധ്യമറിയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ, എല്ലാ പ്രൊവൈഡർമാർക്കും ഒരേപോലെയുള്ള പ്രകടനവും സാറ്റലൈറ്റ് സേവനങ്ങളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനവും ഉറപ്പാക്കുമെന്ന് കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ട
കാര്യം, “അതീവ പ്രകൃതിദുരന്തങ്ങളോ മറ്റ് അസാധാരണ തടസ്സങ്ങളോ ഉണ്ടാകുമ്പോൾ നിലവിലുള്ള ലാൻഡ് അധിഷ്ഠിത നെറ്റ്വർക്കുകൾ പ്രവർത്തനരഹിതമായാൽ പകരം സംവിധാനം ലഭ്യമാകും” എന്നതാണ്. അതേസമയം, ഉപഭോക്താക്കൾക്കിടയിൽ നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട
ആശങ്കകളും നിലനിൽക്കുന്നുണ്ട്. കമ്പനികൾ ലാഭം നേടുമ്പോൾ തന്നെ ഉപഭോക്താക്കളോട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നാണ് പ്രധാന ആവശ്യം.
ഇതിനിടയിൽ ചില കമ്പനികൾ നിരക്കുകളും ഫീസുകളും വർദ്ധിപ്പിച്ചത് ഉപഭോക്താക്കൾക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് കൂടുതൽ നിരക്ക് കുറഞ്ഞ സേവനങ്ങൾ നൽകുന്ന മറ്റ് ദാദാക്കളിലേക്ക് മാറുന്ന ഉപഭോക്താക്കളുടെ എണ്ണവും വർധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

