യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരിയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിക്കുകയായിരുന്നു.
തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ.
യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചത്. സെപ്റ്റംബർ 30 ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ രണ്ട് തവണ മാരകമായ വിഷം ശരീരത്തിൽ കുത്തിവെച്ചിട്ടും ഇവരുടെ ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ല. ഏകദേശം 40 മിനിറ്റിനു ശേഷം മയക്കത്തിലായ ക്രിസ്റ്റ, ശ്വാസമെടുക്കുന്നത് തുടരുകയായിരുന്നു.
വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഈ വർഷാവസാനം വരെയെങ്കിലും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച ടെന്നീസി ഗവർണർ ബിൽ ലീ, സംഭവത്തിൽ സ്വതന്ത്ര അന്വേഷണത്തിനും ഉത്തരവിട്ടു. “വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട
തടവുകാരിയുടെ ശിക്ഷ നടപ്പാക്കുന്നതിൽ തന്റെ സംസ്ഥാനം പരാജയപ്പെട്ടത് ഏറെ അസ്വസ്ഥതയുളവാക്കുന്നതാണ്. മാരകമായ വിഷം ഇരട്ടി ഡോസ് നൽകിയിട്ടും, 40 മിനിറ്റിന് ശേഷവും ക്രിസ്റ്റ ജീവനോടെ തുടരുകയും കൂർക്കം വലിച്ച് ഉറങ്ങുകയും ചെയ്യുകയായിരുന്നു.” – ബിൽ ലീ വ്യക്തമാക്കി.
1995 ജനുവരി 12 ന്, തന്റെ 18-ാം വയസ്സിൽ, സഹപാഠിയായ കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ കൊലപാതകം.
ക്രിസ്റ്റ പൈക്കും കാമുകനും ചേർന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയും, ബോക്സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. വിചാരണാവേളയിൽ കുറ്റം പൂർണ്ണമായും ഏറ്റുപറഞ്ഞ ക്രിസ്റ്റ, താൻ ചെറിയ പ്രായത്തിൽ ചെയ്ത ക്രൂരതയുടെ വ്യാപ്തി ബോധ്യമാകാൻ ഏറെ വർഷങ്ങൾ വേണ്ടിവന്നെന്ന് മാപ്പപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ കോടതി ഈ മാപ്പപേക്ഷ തള്ളുകയും വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. ക്രിസ്റ്റയുടെ കാമുകന് പിന്നീട് ശിക്ഷയിൽ ഇളവ് ലഭിക്കുകയും വധശിക്ഷ ജീവപര്യമായി കുറയ്ക്കുകയും ചെയ്തിരുന്നു.
വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് ക്രിസ്റ്റ നൽകിയ അവസാന നിമിഷത്തെ അപേക്ഷയും യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് എല്ലാ നിയമസാധുതകളും അവസാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

