ബംഗാളിലെ മുൻ സംസ്ഥാന ടൂറിസം മന്ത്രി ഇന്ദ്രാനിൽ സെൻ ബംഗാൾ മുൻമുഖ്യമന്ത്രി മമത ബാനർജിക്ക് 30 ലക്ഷം രൂപ കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഈ സംഭവത്തോടെ അന്വേഷണ ഏജൻസിയുടെ നടപടികൾ മമത ബാനർജിയിലേക്കും നീളുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ദുർഗാ പൂജയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ നേരിടുന്നയാളാണ് ഇന്ദ്രാനിൽ സെൻ.
30 ലക്ഷം രൂപ മമതയ്ക്ക് ലഭിച്ചതായി വ്യാഴാഴ്ചയാണ് ഇ.ഡി പ്രസ്താവന പുറത്തിറക്കിയത്. ഇന്ദ്രാനിൽ സെന്നിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ മെസ്സേഴ്സ് ഒക്ടേവ് റെക്കോർഡ്സിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3.8 കോടിയിലധികം രൂപ നിക്ഷേപിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
റോയൽറ്റി ഇനത്തിലാണ് അന്ന് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിക്ക് ഏകദേശം 30 ലക്ഷം രൂപ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് ഇ.ഡി വെളിപ്പെടുത്തുന്നു. അതേസമയം, റോയൽറ്റി എന്ന് പറയുന്നുണ്ടെങ്കിലും എന്തിനാണ് ഈ തുക ലഭിച്ചതെന്ന് ഇ.ഡി വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.
എന്നാൽ ഇ.ഡിയുടെ ഈ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായും തള്ളിക്കളഞ്ഞു. ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ നിർദേശങ്ങൾ അനുസരിച്ചാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്നാണ് പാർട്ടിയുടെ പക്ഷം.
ഇന്ദ്രാനിൽ സെന്നിനെ കഴിഞ്ഞ ദിവസം ഇ.ഡി ഉദ്യോഗസ്ഥർ 10 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച മുൻമന്ത്രിയുടെയും അടുത്ത അനുയായികളുടെയും ഉൾപ്പെടെ 15 ഇടങ്ങളിൽ ഇ.ഡി റെയ്ഡും നടത്തിയിരുന്നു.
ദുർഗ പൂജയെ ഒരു വാണിജ്യ സംരംഭമാക്കി മാറ്റി ടിക്കറ്റുകൾ വിറ്റ് പണം സമ്പാദിച്ചു എന്നാണ് ഇ.ഡി പ്രധാനമായും ആരോപിക്കുന്നത്. പ്രതികൾ കൊൽക്കത്തയിലെ തിരഞ്ഞെടുത്ത 24 ദുർഗാ പൂജ പന്തലുകളിൽ ഇത്തരത്തിൽ ടിക്കറ്റ് വച്ച് വ്യാപകമായി വിൽപന നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

