നഗരത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ നടന്ന കവർച്ചാ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൈപ്പറ്റ ക്ഷേത്രം, തൊണ്ടയാട് അഴകാ തൃക്കോവിൽ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇവർ മോഷണം നടത്തിയത്.
ചോലക്കൽ മീത്തൽ പ്രണവ് (18) എന്നയാളും പ്രായപൂർത്തിയാകാത്ത മറ്റൊരു വ്യക്തിയുമാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ക്ഷേത്രങ്ങളുടെ പൂട്ടു തകർത്ത് ഭണ്ഡാരത്തിലും ഓഫിസ് മുറികളിലുമായി സൂക്ഷിച്ചിരുന്ന പണമാണ് സംഘം കവർന്നത്.
രാത്രികാലങ്ങളിൽ നമ്പര്‍ പ്ലേറ്റ് മറച്ച ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കുറ്റകൃത്യത്തിന് ശേഷം മറ്റ് സ്ഥലങ്ങളിൽ തമ്പടിച്ച ശേഷം നേരം പുലരുമ്പോൾ ഇവർ സ്ഥലം വിടുകയായിരുന്നു പതിവ്.
ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടിയാണ് ഇവർ മോഷണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സംഭവത്തിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടോയെന്ന കോണിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ്.പി, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഷീദ്.കെ.വി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഗോകുൽ പ്രകാശ്, രാഗേഷ്.ടി.
പ്രേമൻ, മെഡിക്കൽ കോളജ് എസ്എച്ച്ഒ ബൈജു.കെ ജോസ്, സബ് ഇൻസ്പെക്ടർ രമേശൻ തെക്കേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർ അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

