കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് ഈ സംഭവം ഉണ്ടായത്.
അപകടത്തിൽ ആർക്കും പരുക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ല എന്നത് ആശ്വാസകരമായി. എന്നാൽ ശക്തിയായ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു തരിപ്പണമായി.
സംഭവസമയത്ത് ഫറൂഖ് സ്വദേശിയായ യുവാവും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

