സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അതിജാഗ്രതാ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഉച്ചയ്ക്ക് 2.30നു പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരമാണ് ഈ നടപടി. ഈ സമയയളവിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കൂടാതെ, മഴയുടെ തീവ്രത കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, കോട്ടയം ജില്ലയിലും ഇന്ന് അതായത് ഒക്ടോബർ 1 തീയതി ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഓറഞ്ച് അലർട്ട് ബാധകമാക്കിയിട്ടുണ്ട്.
ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

