ആൻഡ്രോയിഡ് വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മൊറോള. കഴിഞ്ഞ ആഴ്ച നടന്ന Qualcomm Snapdragon Summit 2026-ൽ കമ്പനി അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Signature 27 ഔദ്യോഗികമായി അവതരിപ്പിച്ചു.
കഴിഞ്ഞ വർഷമാണ് മൊറോള തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ‘സിഗ്നേച്ചർ’ സീരീസിന് തുടക്കമിട്ടതെങ്കിലും, പുതിയ തലമുറയിൽ കമ്പനി നാമകരണ രീതി മാറ്റുകയുണ്ടായി. ഇനി മുതൽ അടുത്ത വർഷത്തെ അവസാന രണ്ട് അക്കങ്ങളായിരിക്കും സിഗ്നേച്ചർ ഫോണുകളുടെ പേരിനൊപ്പം ഉപയോഗിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പേരിലെ മാറ്റത്തിനപ്പുറം വലിയ രൂപകൽപ്പന മാറ്റങ്ങളും Signature 27-ൽ വരുത്തിയിട്ടുണ്ട്. സമീപകാലത്ത് മൊറോള പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു പുതിയ ഐഡന്റിറ്റിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്.
ഫോണിന്റെ ഡിസൈൻ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. പ്രകടനക്ഷമതയുടെ കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയ്ക്കും കമ്പനി തയ്യാറായിട്ടില്ല.
TSMC-യുടെ 2nm പ്രൊസസ്സറിൽ നിർമ്മിച്ച ക്വാൽകോമിന്റെ ഏറ്റവും പുതിയ Snapdragon 8 Elite Extreme Gen 6 ചിപ്സെറ്റാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 5GHz വരെയുള്ള ക്ലോക്ക് വേഗത നൽകാൻ ശേഷിയുള്ളതാണ്.
ഈ ഉയർന്ന പ്രകടനം മൂലം ഫോൺ ചൂടാകുന്നത് തടയാനായി ഡയമണ്ട്-ഇൻഫ്യൂസ്ഡ് തെർമൽ ജെൽ, പുനർരൂപകൽപ്പന ചെയ്ത 3D വേപ്പർ ചേമ്പർ എന്നിവ ഉൾപ്പെടുന്ന പുതിയ ArcticMesh കൂളിംഗ് സിസ്റ്റവും മൊറോള സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറയുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഫോണിൽ നടത്തിയിരിക്കുന്നത്.
50MP Sony LYTIA 910 മെയിൻ സെൻസറിനൊപ്പം 100x വരെ സൂം ചെയ്യാൻ കഴിയുന്ന 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഫോട്ടോഗ്രാഫിക്ക് പുറമെ വീഡിയോകൾക്കും മികച്ച നിലവാരം വാഗ്ദാനം ചെയ്യുന്നു.
കൂടാതെ പാൻടോൺ കൂൾ സ്മോക്ക് (Pantone Cool Smoke), പാൻടോൺ കാപ്പുലെറ്റ് ഗ്രീൻ (Pantone Capulet Green) എന്നീ വ്യത്യസ്ത ഫിനിഷുകളിലും ഈ ഫോൺ ലഭ്യമാകും. ഹാർഡ്വെയറിന് പുറമെ സുരക്ഷയ്ക്കും പ്രൈവസിക്കും മുൻഗണന നൽകിക്കൊണ്ട് GrapheneOS ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ആദ്യത്തെ ഗൂഗിൾ പിക്സൽ ഇതര സ്മാർട്ട്ഫോണുകളിൽ ഒന്നായി Signature 27 മാറും.
ആൻഡ്രോയിഡ് AOSP ലെയറിനെ അടിസ്ഥാനമാക്കിയാണ് GrapheneOS പ്രവർത്തിക്കുന്നത്. എന്നാൽ സാധാരണ ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ഇതിൽ ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷയും ഉറപ്പുനൽകുന്നു.
അമേരിക്കൻ വിപണിയിൽ AT&T, T-Mobile തുടങ്ങിയ പ്രധാന കാരിയറുകൾ വഴി ഫോൺ ലഭ്യമാകുന്നതും മൊറോളയ്ക്ക് വലിയ മുതൽക്കൂട്ടാകും. ഡിസ്പ്ലേ, ബാറ്ററി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെങ്കിലും, മൊറോളയുടെ പുതിയ നീക്കം ആൻഡ്രോയിഡ് വിപണിയിൽ വലിയ മത്സരത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

