തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ആരാധനാലയത്തിന്റെ ഭണ്ഡാരം തകർത്ത് പണം കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊടുങ്ങല്ലൂർ കാര സ്വദേശിയായ പ്ലാക്കപ്പറമ്പിൽ ഫൈസൽ (50) ആണ് പൊലീസിന്റെ പിടിയിലായത്.
സെപ്റ്റംബർ 16-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂർ എറിയാട് ബീച്ചിന് സമീപമുള്ള പടിയത്ത് പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപയാണ് പ്രതി മോഷ്ടിച്ചത്.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്ത 42 മോഷണക്കേസുകളിൽ പ്രതിയാണ് ഫൈസൽ. ഇതിനുപുറമേ വിവിധ കേസുകളിലായി 39 തവണ ഇയാൾ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
ആരാധനാലയങ്ങളിൽ കയറി മോഷണം നടത്തുന്നതും പോക്കറ്റടിയുമാണ് പ്രതിയുടെ സ്ഥിരമായ രീതി. സ്വന്തം വസതിയിൽ സ്ഥിരമായി കഴിയാത്ത ഇയാൾ, ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ കെട്ടിടങ്ങൾ എന്നിവയുടെ മുകൾനിലകളിൽ മാറിമാറി ഒളിച്ചുതാമസിച്ചാണ് മോഷണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നത്.
കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ എസ്.ഐ. അതുൽ മോഹൻ, എ.എസ്.ഐ.
ജോസഫ്, എസ്.സി.പി.ഒമാരായ ഷമീർ, മിഥുൻ, ഗോപേഷ്, സി.പി.ഒ. ഷെരീഫ് എ. എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

