കൊട്ടാരക്കര താലൂക്കിലെ മൈലം ഇഞ്ചക്കാട്ട് സ്ഥിതി ചെയ്യുന്ന ആയിരവില്ലി പാറയ്ക്ക് മുകളിലുള്ള അത്ഭുത കുളത്തിന്റെ ജലസ്രോതസ്സ് കണ്ടെത്താൻ അധികൃതരുടെ നീക്കം. പരിസ്ഥിതി പഠനത്തിന്റെ ഭാഗമായാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കടുത്ത വേനലിലും സമീപ പ്രദേശങ്ങൾ വരണ്ടുണങ്ങുമ്പോൾ പോലും ഒട്ടും വറ്റാത്ത രീതിയിലാണ് ഈ ജലാശയം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 300 അടിയോളം ഉയരത്തിലുള്ള പാറയിലാണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.
പ്രത്യേകതകൾ ഏറെയുള്ള ഈ കുളത്തിന് 4 മീറ്ററോളം നീളവും ഒരു മീറ്റർ വീതിയുമാണുള്ളത്. ശ്രദ്ധേയമായ കാര്യം, ഇതിന്റെ രൂപം മീനിന്റെ ആകൃതിയിലാണ് എന്നതാണ്.
പാറയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കുളത്തിലെ ജലം എത്ര വലിയ കൊടും വരൾച്ചയിലും വറ്റാറില്ലെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, ഈ പാറയ്ക്ക് സമീപത്തുള്ള കിണറുകളിലെല്ലാം വേനൽക്കാലത്തും ആവശ്യത്തിന് വെള്ളം ലഭിക്കാറുണ്ട്.
ചരിത്രപരവും ഹൈന്ദവ ഐതിഹ്യപരവുമായ ഒട്ടേറെ പ്രത്യേകതകൾ പേറുന്ന ഒന്നാണ് ആയിരവില്ലി പാറ. ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവർ ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ഈ പ്രദേശത്തേക്ക് ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്.
പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരവല്ലിപ്പാറ ഇതിനോടകം തന്നെ പിൽഗ്രിം ടൂറിസം പദ്ധതിയിലും ഇടംനേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

