പ്രമുഖ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ അൽ ഫർസാൻ ഗ്രൂപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു. നിയമപരമായ ചില സങ്കീർണ്ണതകൾ നിലനിന്നിരുന്നതിനാലാണ് ഏറ്റെടുക്കൽ നടപടിക്രമങ്ങൾ വൈകാൻ ഇടയായതെന്ന് ക്ലബ്ബ് വക്താക്കൾ വ്യക്തമാക്കി.
വരുന്ന എട്ട് മാസത്തിനുള്ളിൽ ക്ലബ്ബിന്റെ സമ്പൂർണ്ണ ഉടമസ്ഥത അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ അറിയിച്ചു. ഇതൊരു പുതിയ തുടക്കമാണെന്നും വലിയ ആകാംക്ഷയോടെയാണ് ഈ ചുമതലയെ കാണുന്നതെന്നും അവർ പ്രതികരിച്ചു.
അതോടൊപ്പം ഇതൊരു വലിയ കർത്തവ്യമാണെന്നും ക്ലബ്ബ് ചൂണ്ടിക്കാണിച്ചു. വരാനിരിക്കുന്ന മത്സരങ്ങൾക്കായി വിദേശ താരങ്ങളെ ഇതിനോടകം തന്നെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
കൂടാതെ, ആരാധകരുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ക്ലബ്ബ് പ്രതിനിധികൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

