എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു.
കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് പരാതി സമർപ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ, പരാതിക്കാരനായ ജോൺസൺ എബ്രഹാം ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം സമർപ്പിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം അന്വേഷണ ചുമതല സൈബർ വിഭാഗം ഐജിയെ ഏൽപ്പിക്കുകയായിരുന്നു. സൈബർ ആക്രമണത്തിന് ഉപയോഗിച്ച അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് നൽകിയ പരാതിയോടൊപ്പം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കേസിൽ കൂടുതൽ വ്യാപകമായ അന്വേഷണങ്ങളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

