ഗുവാഹത്തിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അശുതോഷ് റാങ്കയെയും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെയും വിട്ടയച്ചു. ഗുവാഹത്തിയിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന കോക്ക്രോച്ച് ജനതാ പാർട്ടിയുടെ പ്രഥമ പ്രാദേശിക വോളന്റിയർ മീറ്റിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
കസ്റ്റഡിയിലായ 35 പ്രവർത്തകരെയും മോചിപ്പിച്ചതായി സിജെപി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. നിശ്ചയിച്ച പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, രാവിലെയായിരുന്നു അസം പൊലീസ് അശുതോഷ് റാങ്കയെ കസ്റ്റഡിയിൽ എടുത്തത്.
യോഗം നടക്കേണ്ടിയിരുന്ന മൈതാനത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, വേദിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കുകയാണുണ്ടായത്.
ഈ നടപടിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. തങ്ങളെ അടിച്ചമർത്താനോ നിശബ്ദരാക്കാനോ ആർക്കും സാധിക്കില്ലെന്നും, അവകാശങ്ങൾക്കായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി.
രാത്രി വൈകിയ വേളയിലാണ് അശുതോഷ് റാങ്കയ്ക്കും മറ്റ് 35 പ്രവർത്തകർക്കും മോചനം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

