വടകരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് യുവമോർച്ച ഈ നടപടി സ്വീകരിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് വേണ്ട സംരക്ഷണം ഒരുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധവും മുദ്രാവാക്യം വിളികളും.
ടൗൺ ഹാളിനു സമീപമുളള റോഡിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഞായറാഴ്ച രാവിലെ തൊട്ടിൽപാലം മരുതോങ്കരയിലും നോർത്ത് ജില്ല ബിജെപി പ്രവർത്തകർ രമേശ് ചെന്നിത്തലയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ ഉച്ചയ്ക്കു ശേഷം കോഴിക്കോട് നഗരത്തിൽ സരോവരത്തിന് സമീപവും യുവമോർച്ച പ്രവർത്തകർ ആഭ്യന്തര മന്ത്രിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു വിമർശിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കെ.പി.പ്രകാശ്ബാബുവിനെ പൊലീസ് റോഡിൽ നിന്ന് തള്ളിമാറ്റിയത് സ്ഥലത്ത് ചെറിയ തോതിലുള്ള ഉന്തും തള്ളും പൊലീസുമായി കയ്യാങ്കളിയിലേക്കും നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

