തിരുവനന്തപുരം: കേരള കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് നരേന്ദ്ര മോദിയെയും അമിത് ഷായേയും സർക്കാർ തലപ്പത്ത് കുടിയിരുത്താൻ ബിജെപിയുടെ കൊട്ടേഷൻ പണി ഏറ്റെടുത്ത ആളാണ് ഗ്യാനേഷ് കുമാർ എന്നത് ഈ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ ഗ്യാനേഷ് കുമാര്‍ ബിജെപിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

