പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ സന്ദർശകർക്കും നാട്ടുകാർക്കുമായി സൗജന്യ ഉപയോഗത്തിന് സ്ഥാപിച്ച മോഡുലാർ ശുചിമുറികളുടെ നടത്തിപ്പുകാർ ജനങ്ങളിൽ നിന്ന് ഉയർന്ന തുക ഈടാക്കുന്നതായി വ്യാപക പരാതി. മൂത്രമൊഴിക്കുന്നതിന് 10 രൂപയും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കായി 10 മുതൽ 20 രൂപ വരെയുമാണ് ഇവിടെ ഈടാക്കുന്നത്.
മൂന്നാർ പോസ്റ്റ് ഓഫിസ് കവല ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ശുചിമുറികളിലാണ് ഇത്തരം അനധികൃത പണപ്പിരിവ് നടക്കുന്നത്. 2023 ഓഗസ്റ്റിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ നാലിടങ്ങളിലായി രണ്ട് ലക്ഷം രൂപ വീതം ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ മോഡുലാർ ശുചിമുറികൾ നിർമിച്ചത്.
ഇവ പരിപാലിക്കുന്നവർക്ക് തൊട്ടടുത്തായി ചെറിയ തോതിൽ കച്ചവടം നടത്തുന്നതിനുള്ള അനുമതിയും നൽകിയിരുന്നു. എന്നാൽ, പോസ്റ്റ് ഓഫിസ് കവല, മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിലെ യൂണിറ്റുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും, വെള്ളത്തിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി മറ്റ് രണ്ട് ശുചിമുറികളും പ്രവർത്തനരഹിതമായി കിടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

