മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്ത്. ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസാണെന്നും നമ്പർ വൺ ക്രിമിനലാണെന്നും അദ്ദേഹം കോഴിക്കോട് കുറ്റപ്പെടുത്തി.
രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്ത കരാർ ഏറ്റെടുത്തിരിക്കുന്ന വ്യക്തിയായി അദ്ദേഹം മാറിയിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. രാജ്യത്ത് നിലവിൽ ഏറ്റവും വലിയ ഭൂകമ്പമാണ് നടന്നിരിക്കുന്നതെന്നും, ഇതല്ലേ 24 മണിക്കൂറും ചർച്ച ചെയ്യേണ്ട
പ്രധാന വിഷയമെന്നും അദ്ദേഹം ചോദിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ശക്തമായ പോരാട്ടം നടത്തുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

