നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചിയിലാണ് സംഭവം.
തനിക്കെതിരെ അപകീർത്തിപരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബയുടെ ഹർജി എറണാകുളം മജിസ്ട്രേട്ട് കോടതിയാണ് പരിഗണിച്ചത്. കേസിൽ കൃത്യമായ അന്വേഷണം നടത്തി കേസെടുക്കേണ്ട
കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നേരത്തെ ഹൈക്കോടതി മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസിനാണ് നിലവിൽ കേസെടുക്കാൻ നിർദേശം ലഭിച്ചിരിക്കുന്നത്.
യുട്യൂബ് ചാനലിലൂടെ തനിക്കെതിരെ ലക്ഷ്മിപ്രിയ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പ്രധാന പരാതി. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനൽ ഉടമയും നടി ശ്വാേതാ മേനാാൻ (ശ്വേതാ മേനോൻ) ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
താൻ മദ്യപിക്കാറുണ്ടെന്നും രാത്രി വൈകി മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും ലക്ഷ്മിപ്രിയ വിഡിയോയിലൂടെ പ്രചരിപ്പിച്ചതായി അൻസിബ കോടതിയിൽ ചൂണ്ടിക്കാട്ടി. യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും അൻസിബ നേരത്തെ പരാതി നൽകിയിരുന്നു.
എന്നാൽ ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അവർ എറണാകുളം മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. അന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്.
തുടർന്ന് ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ നിയമപോരാട്ടത്തിനൊടുവിലാണ് പരാതി വീണ്ടും പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

