ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്യാനേഷ് കുമാർന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, അസം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്.
ഗുവാഹത്തിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രകടനത്തിനിടെ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർക്കെതിരെ നടപടിയുണ്ടായി.
എംപിയായ ഗൗരവ് ഗൊഗോയി ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസ് ജലപീരങ്കികൾ ഉപയോഗിച്ചു.
മണിപ്പുരിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തലസ്ഥാനമായ ഡൽഹിയിൽ ജന്തർ മന്തർ കേന്ദ്രീകരിച്ച് കോൺഗ്രസ്, സിപിഐ (എംഎൽ) തുടങ്ങിയ സംഘടനകളുടെയും പ്രമുഖരായ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ പരിപാടികൾ നടന്നു.
ഇവിടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷാന്തരീക്ഷം രൂപപ്പെട്ടു.
പൊലീസും അർധ സൈനിക വിഭാഗവും ചേർന്ന് മാർച്ച് തടയാൻ ശ്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട് എംപിമാരായ എ.എ.റഹിം, വി.ശിവദാസൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.
എംപിമാരെ പൊലീസ് വലിച്ചിഴച്ചതായി ഇതിനിടെ ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

