തിരുവനന്തപുരം ∙ ബിജെപി ദേശീയ കമ്മിറ്റിയിൽ പ്രഭാരി, സഹപ്രഭാരി സ്ഥാനങ്ങൾ നിർണയിച്ചപ്പോൾ കേരളത്തിൽ നിന്നുള്ളവർക്ക് പ്രതീക്ഷിച്ച പരിഗണന ലഭിച്ചില്ല. ഈ അവഗണന സംസ്ഥാന ഘടകത്തിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
ആന്ധ്രയുടെ പ്രഭാരിയായിരുന്ന വി. മുരളീധരനെ ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രഭാരിയെന്ന നിലയിൽ അദ്ദേഹം ദേശീയ നിർവാഹക സമിതിയിൽ തുടർന്നു വരികയായിരുന്നു. എംഎൽഎമാർ സ്വന്തം നിയോജകമണ്ഡലങ്ങളിൽ സജീവമാകണമെന്ന ദേശീയ നേതൃത്വത്തിന്റെ നയത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ നീക്കിയതെന്നാണ് വിവരം.
പുതുതായി പുനഃസംഘടിപ്പിക്കുന്ന ദേശീയ നിർവാഹക സമിതിയിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ദേശീയ സെക്രട്ടറിയായി നിയമിതനായ കെ.
സുരേന്ദ്രൻ കർണാടക പോലുള്ള വലിയ സംസ്ഥാനങ്ങളുടെ പ്രഭാരിയോ സഹപ്രഭാരിയോ ആകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പുതുച്ചേരിയുടെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട
ജോർജ് കുര്യൻ തമിഴ്നാട്ടിലോ കർണാടകയിലോ പ്രഭാരി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വി.
മുരളീധരനെ അനുകൂലിക്കുന്ന നേതാവായ അദ്ദേഹത്തിന് ലക്ഷദ്വീപിന്റെ ചുമതലയാണ് ലഭിച്ചത്. പ്രഭാരിയെന്ന നിലയിൽ ജോർജ് ദേശീയ നിർവാഹക സമിതിയിലേക്ക് എത്തിയേക്കാം.
അതേസമയം, ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ദേശീയ സെക്രട്ടറി അനിൽ ആന്റണി നാഗാലാൻഡിന്റെ പ്രഭാരിയും ഗോവയുടെ സഹപ്രഭാരിയുമായത് കേരളത്തിലെ നേതാക്കൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചുമതലക്കാരെ മാറ്റിക്കൊണ്ട് ഉത്തരവിറക്കി.
പ്രകാശ് ജാവഡേക്കർക്കു പകരം എം. നാഗരാജയാണ് കേരളത്തിന്റെ പുതിയ പ്രഭാരി.
കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ നാഗരാജ രാജ്യസഭാംഗമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എം.
വെങ്കടേശനാണ് സഹപ്രഭാരി. ബിജെപി ദേശീയ സെക്രട്ടറി കെ.
സുരേന്ദ്രനു പുതുച്ചേരിയുടെ ചുമതല നൽകിയപ്പോൾ, കേരളത്തിൽ നിന്നുള്ള മറ്റൊരു ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ ചുമതലയും ഗോവയുടെ സഹപ്രഭാരി ചുമതലയും നൽകി. മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ലക്ഷദ്വീപിന്റെ ചുമതല ലഭിച്ചിരിക്കുന്നത്.
മറ്റ് പ്രധാന ചുമതലകൾ: അമിത് മാളവ്യ (മഹാരാഷ്ട്ര), തരുൺ ചുഗ് (ഗുജറാത്ത്), സ്മൃതി ഇറാനി (ഛത്തീസ്ഗഡ്, ഹരിയാന), വിനോദ് താവ്ഡെ (ഉത്തർപ്രദേശ്), റാം മാധവ് (തമിഴ്നാട്, ഉത്തരാഖണ്ഡ്). മലയാളിയായ അരവിന്ദ് മേനോനാണ് ഉത്തരാഖണ്ഡിന്റെ സഹപ്രഭാരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

