ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജാസ്മിൻ ജാഫർ. ഷോയുടെ തുടക്കത്തിൽ ചില നെഗറ്റീവ് പ്രതികരണങ്ങൾ നേരിടേണ്ടി വന്നെങ്കിലും, പിന്നീട് മികച്ച പ്രേക്ഷകപ്രീതി സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.
തന്റെ കരിയറിലെ ആദ്യ സോളോ ട്രിപ്പിന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്നതിനൊപ്പം, ജീവിതത്തിന്റെ മറുവശങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും താരം മനസ് തുറന്നിരിക്കുകയാണ്. യാത്രാവേളയിൽ ചിത്രീകരിച്ച പുതിയ വ്ലോഗിലാണ് ജാസ്മിൻ തന്റെ മാനസികാവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയത്.
ജീവിതത്തിൽ യാതൊരു കാരണവുമില്ലാതെ വല്ലാതെ വിഷമം തോന്നുകയും കരയുകയും ചെയ്യുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ജാസ്മിൻ പറയുന്നു. രാവിലെ നല്ല ഉന്മേഷത്തോടെ എഴുന്നേറ്റാലും ഉച്ചയാകുമ്പോഴേക്കും മൂഡ് മാറുന്ന സ്വഭാവമുണ്ടെന്നും, പല കാര്യങ്ങളും പെട്ടെന്ന് പ്രകോപിപ്പിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
താൻ മാനസികമായി സുഖപ്പെട്ടു എന്ന് വിശ്വസിക്കുമ്പോഴും, ഉള്ളിൽ എവിടെയോ പഴയ അസ്വസ്ഥതകൾ തങ്ങിനിൽക്കുന്നുണ്ടെന്ന് താരം പറയുന്നു. ”ചില ദിവസങ്ങളിൽ പ്രത്യേകിച്ച് യാതൊരു കാരണവും ഇല്ലാതെ വല്ലാതെ വിഷമം വരും, കരയും.
രാവിലെ നല്ല മൂഡോടെ എഴുന്നേറ്റാലും ഉച്ചയൊക്കെ ആവുമ്പോഴേക്കും മൂഡ് പോവും, പിന്നെ എല്ലാത്തിനും ട്രിഗര്‍ ആവുന്ന വൃത്തികെട്ട സ്വഭാവമുണ്ട്.
എന്തൊക്കെ ഹീല്‍ ആയി എന്ന് പറഞ്ഞാലും എവിടെയൊക്കെയോ എന്തൊക്കെയോ എന്റെയുള്ളില്‍ കെട്ടി കിടക്കുന്നുണ്ട്. അതൊക്കെയോര്‍ത്ത് ഞാന്‍ കരയും.
കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങളൊന്നും ഓർത്തല്ല. വളരെ ചെറുപ്പം മുതല്‍ നേരിട്ട
ഒരുപാട് ട്രോമകള്‍ അപ്പോള്‍ മനസിലേക്ക് കടന്ന് വരും. ഇപ്പോള്‍ അങ്ങനെ ഒരു തകര്‍ന്ന അവസ്ഥയായിരുന്നു.
കുറേ കരഞ്ഞു. ഇപ്പോള്‍ ഞാന്‍ ഓകെയാണ്.
ഈ വീഡിയോ ചെയ്യേണ്ട എന്നാണ് ആദ്യം കരുതിയത്, പിന്നീടോര്‍ത്തു എന്നെ പ്രചോദനമായി കാണുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്, അവരോട് എനിക്ക് ചിലത് പങ്കുവെയ്ക്കാനുണ്ട് എന്ന്”, ജാസ്മിൻ വീഡിയോയിൽ വ്യക്തമാക്കി.
തന്റെ ജീവിതയാത്രയെക്കുറിച്ച് സംസാരിച്ച താരം, ഒട്ടനവധി പെൺകുട്ടികൾക്ക് താൻ പ്രചോദനമാണെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്ന് കൂട്ടിച്ചേർത്തു. സാധാരണ പശ്ചാത്തലത്തിൽ നിന്ന് കഷ്ടപ്പെട്ട് മുന്നേറിവന്നയാളാണ് താനെന്നും, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് തനിക്ക് ബിരുദ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതെന്നും താരം ഓർമിച്ചു.
പത്തൊൻപതാം വയസ്സുമുതൽ അധ്വാനിച്ചുതുടങ്ങിയ താൻ, കോണ്ടന്റ് ക്രിയേഷനിലൂടെയും പ്രമോഷൻ ഷൂട്ടുകളിലൂടെയുമാണ് നിലവിൽ വരുമാനം കണ്ടെത്തുന്നതെന്നും മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താരം പറഞ്ഞു. ”ഇപ്പോള്‍ എനിക്ക് അത്രയധികം പോസിറ്റീവ് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്, ഞാന്‍ ചിലർക്കൊക്കെ പ്രചോദനമാണെന്ന് പറയുന്നു, ഞങ്ങളൊക്കെ സ്വപ്നം കണ്ട
ജീവിതമാണ് ജാസ്മിന് ജീവിക്കുന്നത് എന്ന് പറയുന്നു. എന്നെ പോലൊരാള്‍ക്ക് ഇവിടെ വരെ എത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഏതൊരു മനുഷ്യനും അത് സാധിക്കും.
ഒന്നും ഇല്ലാത്ത, കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്നതാണ് ഞാന്‍. പണം ഇല്ലാത്തത് കൊണ്ടാണ് എനിക്ക് ഡിഗ്രി പഠനം പാതിയില്‍ വെച്ച് നിര്‍ത്തേണ്ടി വന്നത്.
പത്തൊന്‍പതാം വയസ് മുതല്‍ ഞാന്‍ അധ്വാനിക്കുന്നുണ്ട്, പണം സമ്പാദിക്കുന്നുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് നിനക്കെവിടെ നിന്നാണ് ഇത്രയും കാശ് എന്ന്.
ഞാന്‍ കോണ്ടന്റ് ക്രിയേറ്ററാണ്, ഒരുപാട് പ്രമോഷന് ഷൂട്ടൊക്കെ ചെയ്യുന്നുണ്ട്, അതിനൊക്കെ ഞാന്‍ വരുമാനം വാങ്ങുന്നുമുണ്ട്, അതുകൊണ്ടാണ് ഞാന്‍ എന്റെ കാര്യങ്ങളൊക്കെ നടത്തുന്നത്”, ജാസ്മിൻ ജാഫർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

