കൊളംബോ: 2019ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ബോംബ് സ്ഫോടന കേസിൽ 14 പേർ കുറ്റക്കാരാണെന്ന് ശ്രീലങ്കൻ ഹൈക്കോടതി കണ്ടെത്തി. കൊലപാതകം, ഭീകരവാദ ഗൂഢാലോചന, തോക്കുകളും സ്ഫോടകവസ്തുക്കളും കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
കൊളംബോയിലെ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പ്രഖ്യാപിച്ചത്. രാജ്യത്തെ മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായാണ് സ്ഫോടനം അരങ്ങേറിയത്.
2019 ഏപ്രിൽ 21ന് നടന്ന ഈ ഭീകരാക്രമണത്തിൽ 270 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

