കൊച്ചി: വിവാഹ സദ്യകളിൽ ഭക്ഷണം നൽകി വഞ്ചിച്ച കേസിൽ അറസ്റ്റിലായ ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹൻെതിരെ കൂടുതൽ നിയമനടപടികൾ. കൂത്താട്ടുകുളം പൊലീസാണ് പുതിയതായി കേസെടുത്തിരിക്കുന്നത്.
കോഴിപ്പിള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഓഗസ്റ്റ് 22ന് നടന്ന വിവാഹച്ചടങ്ങിന് സദ്യ ഒരുക്കാമെന്ന് ഏറ്റുവാങ്ങി കരാറിൽ നിന്ന് പിന്മാറി വഞ്ചിച്ചു എന്നാണ് പ്രധാന പരാതി.
ചടങ്ങിനായി മുൻകൂർ തുകയായി 1,35,000 രൂപ ഇയാൾ കൈപ്പറ്റിയിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സമാനമായ രീതിയിൽ വിവാഹസദ്യ നൽകി വഞ്ചിച്ച മറ്റൊരു കേസിൽ കോട്ടയം ഈസ്റ്റ് പൊലീസ് നേരത്തെ വിഷ്ണു മോഹനെ അറസ്റ്റ് ചെയ്തിരുന്നു.
കോട്ടയം കഞ്ഞിക്കുഴി സ്വദേശികൾ നൽകിയ പരാതിയിലായിരുന്നു ഈസ്റ്റ് പൊലീസിന്റെ നടപടി. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് സമാനമായ പരാതികൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

