പത്തനംതിട്ട: കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയായി അരവണ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു.
നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ആകെ 5,000 അരവണ ടിന്നുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍, ഇന്നുമാത്രം ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി 15,000 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്.
ഇതിനുപുറമെ സ്പോട്ട് ബുക്കിംഗ് കൂടി കണക്കിലെടുക്കുമ്പോള്‍ പതിനായിരത്തിലേറെ ഭക്തര്‍ സന്നിധാനത്ത് എത്തിയേക്കും. ഒരാള്‍ക്ക് ഒരു ടിൻ അരവണ മാത്രം നല്‍കുമെന്ന മുന്‍ തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഉത്പാദനം തടസ്സപ്പെട്ടത്. എങ്കിലും, മാസപൂജയോടനുബന്ധിച്ചുണ്ടാകുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് മതിയായ കരുതല്‍ ശേഖരം ഉറപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധിക്ക് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

