സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ ആറ് പേർക്ക് ജീവൻ നഷ്ടമായി. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടികെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ആറ് പേരെ കാണാതാവുകയും ചെയ്തു എന്ന് മന്ത്രി എപി അനിൽകുമാർ വ്യക്തമാക്കി. ചെറു വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയവരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്.
രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ രാത്രിയോടെ ഭാഗികമായി നിർത്തിവെച്ച തെരച്ചിൽ നാളെ രാവിലെ ആറുമണിയോടെ ഊർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. പുഴകളിൽ ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്.
ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം സംഭവിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേൽക്കുകയും ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇടുക്കിയിലും കോട്ടയത്തും നിലവിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
അടിമാലി, നേര്യമംഗലം, ചീയപ്പാറ, വാളറ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ചീയപ്പാറയിൽ വാഹനത്തിന് മുകളിൽ കല്ല് പതിച്ചെങ്കിലും ആളപായമില്ല.
ദേവിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കോട്ടയം ജില്ലയിലുണ്ടായ രണ്ടിടങ്ങളിലെ മണ്ണിടിച്ചിലിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
തീക്കോയി വേലത്തുശ്ശേരിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചെന്നൈ ജവഹർനഗർ സ്വദേശി സംഗീത അരുൾ ലാൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു.
പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചേലാട്ട് വീട്ടിൽ ജോസഫും ജീവൻ വെടിഞ്ഞു. മംഗളഗിരി എരിയാറ്റുപാറയിലും മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു വീണു.
വാഗമൺ – ഈരാറ്റുപേട്ട റൂട്ടിൽ ഗതാത തടസ്സങ്ങൾ നേരിട്ടെങ്കിലും പിന്നീട് ഭാഗികമായി പുനസ്ഥാപിച്ചു.
ഇതിനുപുറമെ കോഴിക്കോട് തീരദേശ മേഖലയിലും മഴ ശക്തമാണ്. പരപ്പൻപൊയിൽ – പുന്നശ്ശേരി റോഡിൽ മണ്ണടിച്ചിലുണ്ടായി നിരവധി വീടുകൾ അപകട
ഭീഷണിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

