

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച (2023 ഒക്ടോബർ 6) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
കോട്ടയം താലൂക്കിൽ മാത്രം 15 ക്യാംപുകൾ തുറന്നിരുന്നു. വൈക്കം, ചങ്ങനാശേരി താലൂക്കുകളിൽ ഒരു ക്യാംപ് വീതമാണ് തുറന്നിരുന്നത്. 67 കുടുംബങ്ങളിലെ 239 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയിരുന്നത്. കനത്ത മഴയിൽ ജില്ലയിൽ വ്യാപകനാശം ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |